വൈപ്പിൻ: വൈപ്പിൻ നിയോജക മണ്ഡലത്തിൽ എസ്. ശർമ്മ എം.എൽ.എ സംഘടിപ്പിക്കുന്ന ജനകീയ അദാലത്തിന്റെ ഭാഗമായി എടവനക്കാട് പഞ്ചായത്തിലെ റേഷൻകാർഡുമായി ബന്ധപ്പെട്ട പരാതികളിലുള്ള ഹിയറിംഗ് ഇന്ന് രാവിലെ 10 മുതൽ എടവനക്കാട് സെയ്ദ് മുഹമ്മദ് റോഡിലെ എസ്.എൻ ഓഡിറ്റോറിയത്തിൽ നടക്കും. താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട് പരിഹരിക്കേണ്ടതായ അപേക്ഷകൾ മാത്രമാണ് പരിഗണിക്കുക. അദാലത്തിലേക്കുള്ള അപേക്ഷ സമർപ്പിച്ചപ്പോൾ ലഭിച്ച കൈപ്പറ്റ് രസീത്, റേഷൻ കാർഡ്, കുടുംബത്തിൽ ആരെങ്കിലും ഗുരുതരരോഗ ചികിത്സയിൽ കഴിയുന്നവരുണ്ടെങ്കിൽ അതിന്റെ ചികിത്സാരേഖകൾ, പഴയ റേഷൻകാർഡ് ബി.പി.എൽ ആയിരുന്നെങ്കിൽ അതിന്റെ പകർപ്പ് എന്നിവയുമായെത്തണം.