വൈപ്പിൻ: കേരള പുലയർ മഹാസഭ (കെ.പി.എം.എസ് ) എടവനക്കാട് നോർത്ത് ശാഖാ വാർഷികം നടത്തി. യൂണിയൻ പ്രസിഡന്റ് എൻ.വി. ആനന്ദൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ലാൽജി അദ്ധ്യക്ഷത വഹിച്ചു. ടി.എസ്. ബാബു, എൻ.കെ. രമേശൻ, സുനന്ദൻ, സുരേഷ്, പി.കെ. സുഗുണൻ, കെ.കെ. സന്തോഷ്, ടി.പി. സച്ചിദാനന്ദൻ എന്നിവർ പ്രസംഗിച്ചു.