വൈപ്പിൻ: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് നായരമ്പലം ഗ്രാമീണ വായനശാല ഗാന്ധിജിയും യുവജനങ്ങളും എന്ന വിഷയത്തിൽ നടത്തിയ സെമിനാർ കെ.വി. സാംസൺ ഉദ്ഘാടനം ചെയ്തു. ഗാന്ധി പഠനകേന്ദ്രം ഡയറക്ടർ മാത്യൂസ് പുതുശേരി മുഖ്യപ്രഭാഷണം നടത്തി. പി.എസ്. ബാലമുരളി, പി.കെ. കൈലാസൻ, ടി.ടി. സുധീർ എന്നിവർ പ്രസംഗിച്ചു.