പറവൂർ : വേൾഡ് റെക്കാഡ് ഫോറം, യൂണിവേഴ്സൽ റെക്കാഡ് ഫോറം, അമേരിക്കൻ ബുക്ക് ഓഫ് റെക്കാഡ്, ഒഫിഷ്യൽ വേൾഡ് റെക്കാഡ്, റോളർ സ്കേറ്റിംഗ് ക്ലബ് ആലുവ എന്നിവ ചേർന്ന് നടത്തിയ സ്കേറ്റിംഗ് കാർണിവൽ ശ്രദ്ധേയമായി. അഞ്ചുമുതൽ പതിനാല് വയസുവരെയുള്ള എൺപതോളം കുട്ടികൾ രണ്ട് മണിക്കൂർ തുടർച്ചയായി സ്കേറ്റിംഗ് നടത്തി. റെക്കോഡ് സ്വന്തമാക്കുന്നതിനായി കേരളത്തിലെ എട്ട് കേന്ദ്രങ്ങൾ ഉൾപ്പെടെ ഇന്ത്യയിൽ 68 സ്ഥലങ്ങളിൽ ഇതേ സമയത്ത് സ്കേറ്റിംഗ് നടന്നു. പങ്കെടുത്തവർക്കു വേൾഡ് റെക്കാഡ് ഫോറത്തിന്റെ സർട്ടിഫിക്കറ്റുകളും മെഡലുകളും നൽകി. ഇരുപത് ദിവസത്തിനകം യൂണിവേഴ്സൽ റെക്കാഡ് ഫോറം, അമേരിക്കൻ ബുക്ക് ഓഫ് റെക്കാഡ്, ഒഫിഷ്യൽ വേൾഡ് റെക്കാഡ് എന്നിവയുടെ സർട്ടിഫിക്കറ്റും കാഷ് അവാർഡും നൽകും. സ്കേറ്റിംഗ് കാർണിവൽ പൂർണമായി ഷൂട്ട് ചെയ്തിട്ടുണ്ട്. ഇത്രയധികം കേന്ദ്രങ്ങളിൽ ഇത്രയേറെ കുട്ടികൾ ഒരേസമയം സ്കേറ്റിംഗ് ചെയ്തതാണ് റെക്കാഡിനായി പരിഗണിക്കപ്പെടുന്നത്.