വൈപ്പിൻ: പള്ളിപ്പുറം വികസന ജനകീയസമിതി കോൺവെന്റ് ജംഗ്ഷനിൽ ഗാന്ധിജി അനുസ്മരണവും ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയും നടത്തി. സമിതി ചെയർമാൻ വി.എക്‌സ്.ബെനഡിക്റ്റ് അദ്ധ്യക്ഷത വഹിച്ചു. ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ ഉദ്ഘാടനം ചെയ്തു. ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം ഭരണഘടനാ സംരക്ഷണപ്രതിജ്ഞ ചൊല്ലി. ഹസൻ അഫ്‌സനി, ടി.ആർ. ദേവൻ, പി.എഫ്. ലോറൻസ്, കെ.കെ. അബ്ദുൾറഹ്മാൻ, എ.ആർ. സുകു എന്നിവർ പ്രസംഗിച്ചു.