പറവൂർ : പറവൂർ വടക്കേക്കര സഹകരണ ബാങ്ക് നടപ്പാക്കി വരുന്ന വിവിധ പദ്ധതികളെക്കുറിച്ച് അംഗങ്ങൾക്ക് ബോധവത്കരണം നടത്തുന്നതിനായി സഹകാരി സമ്പർക്ക പരിപാടി തുടങ്ങി. ഇതിന്റെ ഭാഗമായി ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ്, സെക്രട്ടറി കെ.എസ്. ജെയ്സി എന്നിവരുടെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഭവനസന്ദർശനം തുടങ്ങി. സഹകാരികളിൽ നിന്നുള്ള നിർദേശങ്ങളും സ്വീകരിക്കും.