gurudeva-sagamithara-
പാലാതുരുത്ത് - മുണ്ടുരുത്തി ഗുരുദേവ സംഘമിത്രയിൽ പുതുതായി നിർമ്മിച്ച ഗോപുരത്തിന്റെ സമർപ്പണം ബേബി പുഷ്പാംഗദൻ നിർവഹിക്കുന്നു.

പറവൂർ : പാലാതുരുത്ത് - മുണ്ടുരുത്തി ഗുരുദേവ സംഘമിത്രയിലെ പഞ്ചലോഹ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠയുടെ മൂന്നാം വാർഷികവും പുതുതായി നിർമ്മിച്ച ഗോപുരത്തിന്റെ സമർപ്പണവും നടന്നു. പ്രഭാതപൂജയും ശാന്തിഹവനവും. ഗുരുദേവ കൃതികളുടെ പാരായണം, സമൂഹാർച്ചന എന്നിവയ്ക്കു ശേഷം ഗോപുര സമർപ്പണം ബേബി പുഷ്പാംഗദൻ നിർവഹിച്ചു. വാർഷിക സത്സംഗത്തിൽ കുമളി ഗുരുദർശന രഹന മുഖ്യപ്രഭാഷണം നടത്തി. സംഘമിത്ര ചെയർമാൻ എം.എ. പുഷ്പാംഗദൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ഗീതാ സുരാജ്, എസ്.എൻ.ഡി.പി യോഗം കൗൺസിലർ ഇ.എസ്. ഷീബ, സംഘമിത്ര സെക്രട്ടറി എം.എം. പവിത്രൻ, വൈസ് പ്രസിഡന്റ് കെ.ജെ. മുരളീധരൻ, ജോയിന്റ് സെക്രട്ടറി എം.ആർ. സുദർശനൻ തുടങ്ങിയവർ സംസാരിച്ചു. അന്നദാനവും നടന്നു.