പെരുമ്പാവൂർ: കുറുപ്പംപടി യൂണിയൻ കൃസ്ത്യൻ കൺവഷൻ ഫെബ്രുവരി 3 ന് തുടങ്ങും. ഏഴ് ദിവസം നീണ്ടു നിൽക്കുന്ന കൺവെൻഷൻ 9 ന് സമാപിക്കും. റവ: ഡോ.യൂയാക്കും മാർ കുരി ലോസ് എപ്പിസ്‌കോപ്പ , ഫാ. യാക്കോബ് തോമസ്, ഫാ: എൽദോസ് പുളിഞ്ചോട്ടിൽ, പ്രൊഫ: റോയി .വി. പോൾ, എ ജി. വറുഗീസ്, ബ്രദർ ജോൺ തോമസ്, ഡോ.വി.പി.മത്തായി വാലയിൽ എന്നിവർ കൺവെൻഷനിൽ വചനപ്രഘോഷണം നടത്തും. മദ്ധ്യ കേരള ഐക്യ സുവിശേഷ സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് കൺവെൻഷൻ നടക്കുന്നത്. തുടർച്ചയായി 69 മത് കൺവെൻഷനാണ് കുറുപ്പംപടി യൂത്ത് ലീഗ് മൈതാനിയിൽ നടക്കും.