കൊച്ചി: കളമശേരിയിലെ നാഷണൽ യൂണിവേഴ്‌സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിന്റെ (നുവാൽസ്) ബിരുദദാന ചടങ്ങ് നാളെ കോൺവൊക്കേഷൻ ഹാളിൽ നടക്കും. നുവാൽസ് വിസിറ്ററും സുപ്രീം കോടതി ജഡ്‌ജിയുമായ ജസ്റ്റിസ് കെ.എം ജോസഫ് ബിരുദദാനം നിർവഹിക്കും.

നുവാൽസ് ചാൻസലർ കൂടിയായ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ അദ്ധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും നുവാൽസ് പ്രോ ചാൻസലറുമായ ഡോ.കെ.ടി. ജലീൽ പ്രഭാഷണം നടത്തും. ബി.എ.എൽ.എൽ.ബി വിജയിച്ച 77പേർക്കും എൽ.എൽ.എം വിജയിച്ച 29 പേർക്കുംപി.എച്ച്.ഡി നേടിയ രണ്ടും പേർക്കുമാണ് ഡിഗ്രികൾ നൽകുക. മികച്ച കുട്ടികൾക്കുള്ള അവാർഡും ട്രോഫികളും വിതരണം ചെയ്യും. വൈസ് ചാൻസലർ ഡോ. കെ.സി സണ്ണി സ്വാഗതം പറയും.