പറവൂർ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചേന്ദമംഗലം യൂണിറ്റ് വാർഷിക സമ്മേളനം മുൻ ജില്ലാ സെക്രട്ടറി പി.എൻ. ഹരിഹരൻ നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.എം. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ടി.എം. ബേബി, എം.കെ. ചിദംബരൻ, വി.പി. ശങ്കരൻ, ടി.കെ. ഫലീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി പി.ജി. അഗസ്റ്റിൻ (പ്രസിഡന്റ്), ടി.കെ. ഫലീന്ദ്രൻ (സെക്രട്ടറി), കെ.ഒ. വർഗീസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.