കണയന്നൂർ: എസ്.എൻ.ഡി.പി യോഗം ശാഖാ നമ്പർ 2842-ാം നമ്പർ കണയന്നൂർ-ചോറ്റാനിക്കര ശാഖയുടെ ആഭിമുഖ്യത്തിലുള്ള ശ്രീവല്ലീശ്വര ക്ഷേത്രത്തിലെ ഉത്സവം ഇന്ന് തുടങ്ങി ഫെബ്രുവരി 7 ന് സമാപിക്കും.
ഒന്നാം ദിവസം നടതുറക്കൽ, ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം 12 നു പ്രസാദഊട്ട്, വൈകിട്ട് 7.25 നും 8.35 നും മദ്ധ്യേ തൃക്കൊടിയേറ്റ്, തുടർന്ന് സർപ്പബലി, കലാപരിപാടികളും നടക്കും.
രണ്ടാം ദിവസം ഫെബ്രുവരി ഒന്ന് (ശനി)ക്ഷേത്രചടങ്ങുകൾക്ക് ശേഷം സ്കന്ദപുരാണം, ദീപാരാധന, ഗാനമേള, കലാപരിപാടികൾ, കാവടി വരവ് എന്നിവയും മൂന്നാം ദിവസം ഫെബ്രുവരി രണ്ട് (ഞായർ) സ്കന്ദപുരാണം, ദിപാരാധന, പുഷ്പാഭിഷേകം, കാവടിവരവ്, നാലാം ദിവസം ഫെബ്രുവരി 3-ാം തീയതി ക്ഷേത്രചടങ്ങുകൾക്ക് ശേഷം വിദ്യാഗോപാല മന്ത്രാർച്ചന എന്നിവ നടക്കും.
അഞ്ചാം ദിവസം ഫെബ്രുവരി 4-ാം തീയതി സർവൈശ്വര്യ പൂജ, ഗാനമേള, താലവരവ്, കാവടിവരവ് എന്നിവയും 6-ാം ദിവസം ഫെബ്രുവരി 5 ബുധനാഴ്ച കുമാരപൂജ, ദീപാരാധന, ഭക്തിഗാനമേള, കാവടിവരവ് എന്നിവ നടക്കും. ഏഴാം ദിവസം ഫെബ്രുവരി 6 വ്യാഴാഴ്ച ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം പഞ്ചാമൃതാഭിഷേകം, പകൽപ്പൂരം, അയ്മ്പറ, ദീപാരാധന, കാവടിവരവ്, പള്ളിവേട്ട, 8-ാം ദിവസം ഫെബ്രുവരി 7 വെള്ളിയാഴ് പ്രസാദഊട്ട്, ആറാട്ടിനു പുറപ്പാട്ട്, ആറാട്ട്, കൊടിയിറക്കം, മംഗളപൂജ എന്നിവയോടെ ഉത്സവം സമാപിക്കും.