# കാറിടിച്ച് ആയുർവേദ മരുന്നുകട തകർന്നു
# ഓട്ടോയിലുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്ക്
ആലുവ: ആലുവ - പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ ചൊവ്വര കവലക്ക് സമീപം റോഡിലേക്ക് കയറി നിൽക്കുന്ന വൈദ്യുതി പോസ്റ്റിൽ ഗുഡ്സ് ഓട്ടോറിക്ഷയിടിച്ചു. നിയന്ത്രണംവിട്ട ഓട്ടോറിക്ഷയിൽ പിന്നിൽ വന്ന കാർ ഇടിച്ചു. ഈ കാറ് നിയന്ത്രണം വിട്ട് ആയുർവേദ മരുന്നുകടയിലേക്ക് പാഞ്ഞുകയറി. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് സംഭവം. കാർ യാത്രക്കാർക്ക് പരിക്കില്ല. ഓട്ടോറിക്ഷ ഡ്രൈവർ തൃശൂർ സ്വദേശി സജിനെയും കൂടെയുണ്ടായിരുന്ന ജീവാനന്ദിനെയും പരിക്കുകളോടെ ചുണങ്ങംവേലി രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീവനന്ദിന്റെ തലക്ക് ഗുരുതരമായ പരിക്കുണ്ട്. ഗുരുവായൂരപ്പൻ പപ്പടത്തിന്റെ സെയിൽസ് വാഹനമാണ് ഗുഡ്സ് ഓട്ടോറിക്ഷ. വാഹനങ്ങൾക്ക് നന്നായി കേടുപാടുകൾ സംഭവിച്ചു. മരുന്നുകടയും തകർന്നു. ഇരുമ്പിന്റെ വൈദ്യുതി പോസ്റ്റ് വളഞ്ഞു. പോസ്റ്റ് ഉറപ്പിച്ചിരിക്കുന്ന കോൺക്രീറ്റ് ഇളകി.
ഇതേ വൈദ്യുതി പോസ്റ്റിൽതട്ടി നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്. ആവശ്യത്തിലേറെ സ്ഥലം ഇവിടെയുണ്ടായിട്ടും പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം കെ.എസ്.ഇ.ബി അവഗണിക്കുകയാണ്.