4 വർഷത്തിനുളളിൽ 4 അദ്ധ്യക്ഷമാർ
മരട്. ഭരണകാലം അവസാനിക്കാൻ എട്ട് മാസം ബാക്കിനിൽക്കെ മരട് നഗരസഭ ചെയർപേഴ്സൺ ടി.എച്ച് നദീറ രാജി സമർപ്പിച്ചു. ഇന്നലെ നടന്ന കൗൺസിൽ യോഗത്തിന് ശേഷം വൈകുന്നേരം നാല് മണിക്ക് സെക്രട്ടറിയുടെ അസാന്നിദ്ധ്യത്തിൽ സൂപ്രണ്ടിന് രാജിക്കത്ത് നൽകുകയായിരുന്നു.
2018ഡിസംബറിൽ കോൺഗ്രസ് ഐഗ്രൂപ്പിലെ സുനില സിബി രാജിവച്ചതോടെയാണ് ടി.എച്ച് നദീറ ചെയർപേഴ്സനായത്.
പാർട്ടി തീരുമാന പ്രകാരം ചെയർപേഴ്സൺ പദവി ഒരു വർഷത്തേക്കാണ്. 33 അംഗ ഭരണസമിതിയിൽ 15വീതം എൽ.ഡി.എഫ്, യു.ഡി.എഫ് അംഗങ്ങളും രണ്ട് വിമതരും ഒരു സ്വതന്ത്രയുമുണ്ട് .വിമതരുടെ വിലപേശൽ ഇരുമുന്നണികളേയും വെട്ടിലാക്കിയപ്പോൾ വിമതരായ ജബ്ബാർ പാപ്പനക്കും, ബോബൻ നെടുംപറമ്പിലിനും വൈസ് ചെയർമാൻ സ്ഥാനം വീതം വച്ച് തരാമെന്നവ്യവസ്ഥയിൽ അജിതനന്ദകുമാർ ആദ്യം ചെയർപേഴ്നായി. എന്നാൽ വിമതരെ കൂട്ടിയതിൽ പ്രതിഷേധിച്ച് വൈസ്ചെയർമാൻ തിരഞ്ഞെടുപ്പിന്റെ സമയത്ത് രണ്ട് കോൺഗ്രസ് കൗൺസിലർമാരായ ടി.എച്ച്. നദീറയും, ദേവൂസ് ആന്റണിയും വിട്ടുനിന്നത് സി.പി.എമ്മിലെ കെ.എ.ദേവസി വൈസ് ചെയർമാനാകുവാൻ അവസരമൊരുക്കി. തുടർന്നു നടന്ന ഉപസമിതി ചെയർമാൻ തിരഞ്ഞെടുപ്പുകളിലും സി.പി.എം.തൂത്ത് വാരി. ഭൂരിപക്ഷം നേടിയ എൽ.ഡി.എഫ്.സ്വതന്ത്രഅംഗമായ ദിവ്യ അനിൽ കുമാറിന് ചെയർപേഴ്സൺപദവിയും ബോബൻ നെടുംപറമ്പിലിന് വൈസ്ചെയർമാൻ പദവിയും ഓഫർ ചെയത് ആറ് മാസം ഭരണം കൈപ്പിടിയിലൊതുക്കുകയും ചെയർപേഴ്സണായ അജിതനന്ദകുമാറിനെതിരെ അവിശ്വാസനോട്ടീസ് നൽകുകയും ചെയ്തു. എന്നാൽ അവിശ്വാസപ്രമേയം വരും മുമ്പ് അജിത നന്ദകുമാർ രാജിവയ്ക്കുകയും 2016 ജൂൺ18ന് ദിവ്യ അനിൽ കുമാർ ചെയർപേഴ്സണാവുകയും ചെയ്തു.കാലാവധി കഴിഞ്ഞിട്ടും വൈസ് ചെയർമാൻ പദവി ലഭിക്കാതെ വന്നപ്പോൾ ബോബൻ വീണ്ടും കോൺഗ്രസിലെത്തി. അങ്ങനെ അവിശ്വാസത്തിലുടെ ദേവസി പുറത്തായി. ഒരുവർഷംകോൺഗ്രസ് ഐയ്ക്ക് ചെയർപേഴ്സൺ പദവി നൽകി ഗ്രൂപ്പ് പ്രശ്നം പരിഹരിക്കുകയുംസുനില സിബികോൺഗ്രസ് ഐഗ്രൂപ്പിന്റെ പ്രതിനിധിയായി മരട് നഗരസഭ ചെയർപേഴ്ണാവുകയും ചെയ്തു.2018 ഡിസംബറിൽ സുനില സിബി കാലാവധിപൂർത്തിയാക്കി രാജിവച്ച ഒഴിവിലായിരുന്നു ടി.എച്ച.നദീറ ചെയർപേഴ്സണായത്. 2015 ഒക്ടോബറിലാണ് ഇപ്പോഴത്തെ ഭരണസമിതി അധികാരമേറ്റത്.
ഇനി മോളിജെയിംസ്
ടി.എച്ച് നദീറ രാജി വച്ച ഒഴിവിലേക്ക് അഞ്ചാമത്തെ ചെയർപേഴ്സണായി വരാൻ പോവുന്നത് മോളി ജെയിംസാണ്.
ടി.എച്ച്.നീദീറ
അധികാരം മോഹിച്ച് വന്നതല്ല ഞാൻ.പാർട്ടി നിർദ്ദേശിച്ചതനുസരിച്ച് ചെയർപേഴ്സൺ സ്ഥാനം വഹിച്ചു. എഗ്രിമെന്റ് പ്രകാരം കാലാവധിയായപ്പോൾ അടുത്ത അവകാശിക്ക് വേണ്ടിരാജിവയക്കുകയാണ്.