പള്ളുരുത്തി: വെങ്കിടാചലപതി ക്ഷേത്രത്തിൽ തന്ത്രി ഏർഫാലെ ഭട്ടിന്റെ നേതൃത്വത്തിൽ കൊടിയേറി. 5 ന് പള്ളിവേട്ടയും 6 ന് ആറാട്ടും നടക്കും.വൈകിട്ട് 4 മുതൽ പകൽപ്പൂരം. ഗജരത്നം തിരുവമ്പാടി ചന്ദ്രശേഖരൻ ഭഗവാന്റെ തിടമ്പേറ്റും. വരും ദിവസങ്ങളിൽ ഭക്തിഗാനസുധ, തിരുവാതിര കളി, സംഗീത സമന്വയം, ഫ്യൂഷൻ, കലാസന്ധ്യ, നാടകം എന്നിവ നടക്കും.

പള്ളുരുത്തി വെങ്കിടാചലപതി ക്ഷേത്രത്തിൽ തന്ത്രി ഏർഫാലെ ഭട്ടിന്റെ നേതൃത്വത്തിൽ കൊടിയേറ്റുന്നു