മൂവാറ്റുപുഴ: കിസാൻ സഭ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള ബാനർ ജാഥ ഇന്ന് നടക്കും. രാവിലെ 9.30ന് മാറാടി മണ്ണത്തൂർ കവലയിൽ നടക്കുന്ന യോഗത്തിൽ ജാഥ ക്യാപ്ടൻ ടി.എം.ഹാരിസിന് ബാനർ കൈമാറി എൽദോ എബ്രഹാം എം.എൽ.എ.ജാഥ ഉദ്ഘാടനം ചെയ്യും.കിസാൻ സഭ മണ്ഡലം പ്രസിഡന്റ് വി.എം.തമ്പി, സെക്രട്ടറി എൻ.പി.പോൾ, ജാഥാ വൈസ് ക്യാപ്ടൻ എം.ജി.പ്രസാദ്, ഡയറക്ടർ കെ.കെ.വിജയൻ എന്നിവർ സംസാരിക്കും. കോതമംഗലം, പെരുമ്പാവൂർ, പട്ടിമറ്റം എന്നിവിടങ്ങളിൽ പര്യടനം നടത്തി വൈകിട്ട് അഞ്ചിന് സമ്മേളന നഗരിയായ കോലഞ്ചേരിയിൽ ജാഥ സമാപിക്കും.