മൂവാറ്റുപുഴ: ആവോലി പുതുശ്ശേരിക്കളരി ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവം ഇന്ന് ആരംഭിക്കും. ഇന്ന് രാവിലെ 5.30ന് നട തുറക്കും രാത്രി 8.15ന് മൂസിക്കൽ കോമഡി ഷോ.നാളെ വൈകിട്ട് 5.30ന് നട തുറക്കൽ, ദീപാരാധന, സിനിമാറ്റിക് ഡാൻസ്, അന്നദാനം,തുടർന്ന് ബാലെ.2ന് രാവിലെ രാവിലെ 5.30ന് നട തുറക്കൽ, 6ന് ഉഷപൂജ,പ്രത്യേക പൂജകൾ,11.30ന് ഉച്ചപൂജ, നടയടക്കൽ, അന്നദാനം, വൈകിട്ട് 5.30ന് നട തുറക്കൽ, ദീപാരാധന,വെടിക്കെട്ട്, രാത്രി 7ന് കളമെഴുത്തും പാട്ടും, 8ന് താലപ്പൊലി ഘോഷയാത്രയും തുടർന്ന് അന്നദാനം.