കൊച്ചി: പുതുപ്പള്ളിപ്രം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് രാത്രി 7.15നും 7.30നും മദ്ധ്യേ കൂനംതൈ പുരുഷൻ തന്ത്രിയുടെ കാർമ്മികത്വത്തിൽ കൊടിയേറും. പുലർച്ചെ 5ന് നിർമ്മാല്യം, 6ന് ഉഷ:പൂജ, 7ന് സ്കന്ദ പുരാണ പാരായണം, 9ന് ഗുരുദേവന് കലശാഭിഷേകം, ഷഷ്ഠി അഭിഷേകം, 9.30ന് നാരായണീയ പാരായണം. വൈകിട്ട് 3ന് നാരായണീയ പാരായണം, 5ന് കൊടിയും കൊടിക്കയറും, 6.30ന് ദീപാരാധന, 7ന് കലാപരിപാടികൾ, ചിന്തുപാട്ട് . 7.35ന് കർപ്പൂരതാലം, 7.45ന് ദേവിക്ക് പൂമൂടൽ.

നാളെ രാവിലെ 8ന് പന്തീരടി പൂജ, 8.30ന് ശ്രീബലി, 9ന് നവകം, പഞ്ചഗവ്യം , 9.30ന് ദേവീമാഹാത്മ്യ പാരായണം, 10ന് മദ്ധ്യാഹ്ന പൂജ, 11ന് സർപ്പക്കളം, 12.30ന് ഗാനാമൃതം, 5.30ന് കാഴ്ചശ്രീബലി, 6.30ന് ദീപാരാധന, 6.45ന് ദേവിക്ക് പൂമൂടൽ, 7ന് ദേവന് പൂമൂടൽ എന്നിവ നടക്കും. വൈകിട്ട് 6.45ന് പിയാനോ കച്ചേരി, 7.15ന് തിരുവാതിര കളി, 7.30ന് കളമെഴുത്തുംപാട്ടും, 8ന് നൃത്തനൃത്ത്യങ്ങൾ, 8.15ന് താലം വരവ് . ഞായറാഴ്ച രാവിലെ 7ന് സ്കന്ദപുരാണ പാരായണം, 9ന് പന്തീരടിപൂജ, 9ന് നാരായണീയ പാരായണം, 9.15ന് കലശപൂജയും അഭിഷേകവും, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, 6.30ന് ദീപാരാധന, 7ന് ദേവിക്ക് പൂമൂടൽ, 7.30ന് കളമെഴുത്തും പാട്ടും, 8ന് തിരുവാതിര, കോൽക്കളി, 8.30ന് താലംവരവ്, 8.45ന് കരോക്കെ പുല്ലാങ്കുഴൽ കച്ചേരി തുടർന്ന് അത്താഴപൂജ .

തിങ്കളാഴ്ച പള്ളിവേട്ട മഹോത്സവം. രാവിലെ 7ന് സ്കന്ദ പുരാണ പാരായണം, 9ന് നാരായണീയ പാരായണം, 9.30ന് നവഗ്രഹം, നാഗരാജ, നാഗയക്ഷി, ബ്രഹ്മരക്ഷസ്, കലശപൂജ അഭിഷേകം, 10ന് മദ്ധ്യാഹ്നപൂജ, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, 6.30ന് ദീപാരാധന. 7ന് ദേവിക്ക് പൂമൂടൽ. 7.15ന് നൃത്തനൃത്ത്യങ്ങൾ, 8ന് കാവടിവരവ്, 11ന് പള്ളിവേട്ട തുടർന്ന് പള്ളിനിദ്ര. ചൊവ്വാഴ്ച രാവിലെ പഞ്ചാമൃത അഭിഷേകം, 6ന് മഹാഗണപതി ഹോമം, 7ന് സ്കന്ദപുരാണ പാരായണം, 8ന് കാഴ്ച ശ്രീബലി, 9.30ന് പഞ്ചവിംശതി കലശാഭിഷേകം, 10ന് നാരായണീയ പാരായണം, 11ന് മദ്ധ്യാഹ്നപൂജ , 11.30ന് മഹോത്സവ ദിനസദ്യ. വൈകിട്ട് 5.30ന് പകൽപ്പൂരം, 6.30ന് ഗാനമാലിക, വെളുപ്പിന് 2ന് ആറാട്ടുബലി, 2.45ന് ആറാട്ട്, 4ന് കൊടിയിറക്കൽ, 5ന് മംഗ പൂജ എന്നിവ ഉണ്ടായിരിക്കും. എല്ലാ ദിവസവും രാവിലെ 11.30 മുതൽ 2 വരെ പ്രസാദഊട്ട്.