പള്ളുരുത്തി: ഇടക്കൊച്ചി കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രത്തിൽ തിരുവുത്സവത്തിന് തന്ത്രി തന്ത്രരത്നം ബ്രഹ്മശീ അഴകത്ത് ശാസ്തൃ ശർമ്മൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ കൊടിയേറി. നാളെ വലിയ വിളക്ക് മഹോത്സവം നടക്കും. വൈകിട്ട് 4ന് നടക്കുന്ന പകൽപ്പൂരത്തിൽ ഗജരത്നം തിരുവമ്പാടി ചന്ദ്രശേഖരൻ ഭഗവതിയുടെ തിടമ്പേറ്റും. ന്യത്ത നൃത്ത്യങ്ങൾ, ഗാനമേള, ഓട്ടൻതുള്ളൽ, മുടിയേറ്റ് എന്നിവ അരങ്ങേറും.

ഇടക്കൊച്ചി കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബസിച്ച് തന്ത്രി അഴകത്ത് ശാസ്ത്യ ശർമ്മൻ നമ്പൂതിരി കൊടിയേറ്റുന്നു. മേൽശാന്തിസി.പി.വിനയൻ സമീപം