മൂവാറ്റുപുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ആരക്കുഴ യൂണിറ്റ് വാർഷിക സമ്മേളനം നാളെ നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് ആരക്കുഴ സെന്റ് ജോസഫ്‌സ് എൽ.പി. സ്‌കൂളിൽ നടക്കുന്ന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാബു പൊതൂർ ഉദ്ഘാടനം ചെയ്യും.യൂണിറ്റ് പ്രസിഡന്റ് എം.എം.മോഹനൻ അദ്ധ്യക്ഷത വഹിക്കും.വയോജനങ്ങളും ജീവിത ശൈലി രോഗങ്ങളും എന്ന വിഷയത്തിൽ ഡോ.യു.എം.പൊന്നൻ ക്ലാസ് നയിക്കും. പഞ്ചായത്ത് മെമ്പർ സി.എച്ച്.ജോർജ്, കെ.എസ്.എസ്.പി.യു.ജില്ലാ കമ്മിറ്റി അംഗം പി.വോണുഗോപാൽ, സിസ്റ്റർ ഡിവീന, പി.ജെ.തോമസ്, ടി.എൻ.ഓമന,എം.എ.ജോൺ, എം.എ.ചാക്കോ,എം.ടി.എമ്മാനുവൽ തുടങ്ങിയവർ സംസാരിക്കും.