പിറവം: കക്കാട് ശ്രീ നരസിംഹ ക്ഷേത്രത്തിൽ നടക്കുന്ന ത്രിദിന പരിഹാരക്രിയകൾക്ക് ഇന്ന് തുടക്കമാകും .തന്ത്രി മുഖ്യൻ മണയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.
ഇന്ന് രാവിലെ 6 ന് അഖണ്ഡനാമജപം, 6.30ന് അഭിഷേകം ,മലർ നിവേദ്യം , വൈകീട്ട് 6ന് അഖണ്ഡനാമജപ സമർപ്പണം,6.30ന് ദീപാരാധന നാളെ രാവിലെ 6 ന് നിർമാല്യ വന്ദനം ,7 ന് മഹാഗണപതി ഹോമം ,9 ന് മൃത്യുഞ്ജയഹോമം, മഹാസുദർശന ഹോമം , ഭഗവതി സേവാ വന്ദനങ്ങൾ, വൈകീട്ട് 6ന് നരസിംഹസ്വാമിയുടെ ശ്രീകോവിലിന്ദീപാന്തശുദ്ധി ഞായറാഴ്ച രാവിലെ 6 ന് നിർമാല്യ വന്ദനം 7 ന് മഹാഗണപതി ഹോമവന്ദനം , 9.30 ന് കാൽ കഴുകിച്ചൂട്ട് നരസിംഹസ്വാമിക്ക് നവകം, പഞ്ചഗവ്യം ,അഭിഷേകം എന്നിവ നടക്കും. പരിഹാരക്രിയക്കുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചതായി ക്ഷേത്രം ഭാരവാഹികളായ പി.എൻ.വാസുദേവൻ നമ്പൂതിരി ,സത്യൻ വാര്യമറ്റം ,രാധാകൃഷ്ണൻ വടക്കേ വേങ്ങൂർ എന്നിവർ അറിയിച്ചു.