 
ആലുവ: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് ആലുവ പൗരാവകാശ സംരക്ഷണ സമിതി പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശാന്തിയാത്ര സംഘടിപ്പിച്ചു. യു.സി കോളേജിലെ ഗാന്ധിമാവിന്റെ ചുവട്ടിൽ നിന്നാരംഭിച്ച യാത്ര ആലുവ ഗാന്ധി സ്‌ക്വയറിൽ സമാപിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. ഡേവിസ് സാജു മാത്യു വെറ്ററൻ ഓട്ടക്കാരൻ ജോസ് മാവേലിക്ക് ദീപശിഖ കൈമാറി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൽ മുത്തലിബ് ദേശീയപതാക കൈമാറി. ജോസ് മാവേലി നയിച്ച ദീപശിഖ പ്രയാണത്തെ മാരത്തൺ ഓട്ടക്കാരൻ സഗീർ വാരപ്പറമ്പിലും സുഹൃത്തുക്കളും അനുഗമിച്ചു.
സമാപനയോഗം സംസ്‌കൃത സർവകലാശാല മുൻ വി.സി ഡോ. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. അൻവർ സാദത്ത് എം.എൽ.എ ആമുഖ പ്രഭാഷണം നടത്തി. സി.പി.എം ഏരിയാ സെക്രട്ടറി എ.പി. ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ. ടോണി ഫെർണാണ്ടസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ കെ.എം. കുഞ്ഞുമോൻ മുഖ്യപ്രഭാഷണം നടത്തി. സാബു പരിയാരത്ത് സ്വാഗതവും ഹംസകോയ നന്ദിയും പറഞ്ഞു.