ആലുവ: ഇന്ത്യൻ ഭരണഘടനയുടെ മതേതരത്വവും ജനാധിപത്യവും തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ മാസ്റ്റർ പറഞ്ഞു.
മഹാത്മഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണവും ഭരണഘടന സംരക്ഷണ സദസും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗം കെ.എം. കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ മുഖ്യപ്രഭാഷണം നടത്തി. നോതാക്കളായ വി.ജി. രവീന്ദ്രൻ, ജോബ് കാട്ടൂർ, എം.എം. അശോകൻ, പി.ഡി. ജോൺസൺ, മിനി സോമൻ, മുരളി പുത്തൻവേലി, ശിവരാജ് കോമ്പാറ, രാജു തോമസ് എന്നിവർ സംസാരിച്ചു.