തൃക്കാക്കര: മദ്യപാനത്തിനിടെയുണ്ടായ വാക്കു തർക്കമാണ് മേക്കപ്പ് ആർട്ടിസ്റ്റായ വിജയ് ശ്രീധരന്റെ കൊലയിൽ കലാശിച്ചതെന്ന് പൊലീസിന്റെ നിഗമനം.
കഴിഞ്ഞ 25 നാണ് ജീവനക്കാർക്ക് താമസിക്കാൻ വേണ്ടി സ്ഥാപന ഉടമ വാടകയ്ക്കെടുത്ത കാക്കനാട് തെങ്ങോട്ടിൽ വീട്ടിലെ കിടപ്പുമുറിയിൽ വിജയ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
പ്രതി സെക്കന്തരാബാദ് സ്വദേശിയായ ചണ്ഡീരുദ്ര എന്ന വെങ്കിടേഷിനെ (26) വ്യാഴാഴ്ച ഉച്ചയോടെ ഇൻഫോ പാർക്ക് പൊലീസ് സ്റ്റേഷനിലെത്തിച്ച .
ഇൻഫോപാർക്ക് എസ്.ഐ എ.എൻ ഷാജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സെക്കന്തരാബാദിൽ നിന്നാണ് പിടികൂടിയത്. തെലങ്കാന പൊലീസിന്റെ സഹായം ലഭിക്കാതിരുന്നതിനാൽ മലയാളി അസോസിയേഷനുമായി സഹകരിച്ചാണ് പിടികൂടിയത്. ടാറ്റൂ ജോലികൾക്കായി ആളെ ആവശ്യമുണ്ടെന്ന് വിജയ് അറിയച്ചതുസരിച്ചാണ് ചണ്ഡീരുദ്ര ബ്യൂട്ടിപാർലറിൽ ജോലിക്കെത്തിയത്.
സെക്കന്തരബാദിലെ സുഭാഷ് നഗറിൽ ഒളിച്ചു കഴിഞ്ഞ ചണ്ഡീരുദ്രനെ വലയിലാക്കാൻ നാലു ദിവസം നീണ്ട പരിശ്രമം വേണ്ടി വന്നതായി അന്വേഷണ സംഘം പറഞ്ഞു. കൊല്ലപ്പെട്ട വിജയ് ശ്രീധറും, പ്രതി ചണ്ഡീരുദ്രനും അയൽവാസികളും ഉറ്റ സുഹൃത്തുക്കളും ആയിരുന്നു. ടാറ്റു ആർട്ടിസ്റ്റായിരുന്ന ചണ്ഡീരുദ്രനെ കൊല്ലപ്പെട്ട വിജയ് ശ്രീധർ വിളിച്ചു വരുത്തുകയായിരുന്നു. . പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കിയ ശേഷം തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങും.