മൂവാറ്റുപുഴ: മോഷണശ്രമത്തിനിടെ ഇതര സംസ്ഥാനക്കാരായ രണ്ടംഗ സംഘം പിടിയിൽ . തമിഴ്‌നാട് ചെന്നൈ സ്വദേശി കനി (40), ഭാനു (23) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാവിലെ 11.30ഓടെ ഈസ്റ്റ് മാറാടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ വച്ചായിരുന്നു സംഭവം. മൂവാറ്റുപുഴപിറവം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന ഈസ്റ്റ് മാറാടി കൈപ്പമറ്റത്തിൽ ഗോപിയുടെ ഭാര്യ സുമാദേവിയുടെ ബാഗിൽ നിന്നും പേഴ്‌സ് മോഷ്ടിക്കുന്നതിനിടെ യാത്രക്കാരും നാട്ടുകാരും ചേർന്ന് പിടികൂടി മൂവാറ്റുപുഴ പൊലീസിനു കൈമാറിയത്.നിരവധി കേസുകളിൽ പ്രതികളാണിവർ.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.