ആലുവ: എം.ജി സർവകലാശാല റോൾബാൾ ചാമ്പ്യൻഷിപ്പ് വനിതാവിഭാഗത്തിൽ ചങ്ങനാശേരി അസംപ്ഷൻ കോളേജ് ചാമ്പ്യന്മാരായി. ആതിഥേയരായ ആലുവ യു.സി കോളേജാണ് റണ്ണറപ്പ്. കാത്തോലിക്കേറ്റ് പത്തനംതിട്ട, കെ.ജി കോളേജ് പാമ്പാടി, ദേവമാത കുറവിലങ്ങാട്, രാജഗിരി കാക്കനാട് എന്നീ കോളേജുകളെയാണ് പരാജയപ്പെടുത്തിയത്.
പത്ത് ടീമുകൾ പങ്കെടുത്ത പുരുഷ വിഭാഗത്തിൽ ദേവമാത കുറുവിലങ്ങാട്, യു.സി കോളേജ്, മരിയൻ കുട്ടിക്കാനം, സെന്റ് ജോസഫ് മൂലമറ്റം എന്നീ കോളേജുകൾ ലീഗിൽ പ്രവേശിച്ചു. ലീഗ് മത്സരങ്ങൾ ഇന്ന് നടക്കും.