കോലഞ്ചേരി: അഖിലേന്ത്യ കിസാൻ സഭ ജില്ലാ സമ്മേളനത്തിന് ഇന്ന് കോലഞ്ചേരിയിൽ തുടക്കമാകും. ജില്ലാ പ്രസിഡന്റ് ഇ.കെ.ശിവൻ പതാക ഉയർത്തും. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എ കെ.ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിനോടനുബന്ധിച്ചുള്ള കാർഷീക പ്രദർശനം കോലഞ്ചേരി മെഡിക്കൽ കോളജ് സെക്രട്ടറി ജോയ്.പി.ജേക്കബ് ഉദ്ഘാടനം ചെയ്യും.പ്രൈവറ്റ് ബസ് സ്റ്റാൻഡിന് എതിർ വശത്താണ് പ്രദർശനം. ഫെബ്രുവരി ഒന്നിന് 5 മണിക്ക് കർഷക റാലിയും പൊതുസമ്മേളനവും നടക്കും.ഉദ്ഘാടനം മന്ത്റി വി.എസ് സുനിൽകുമാർ നിർവ്വഹിക്കും. രണ്ടിന് കോലഞ്ചേരി വൈ.എം.സി.എ ഹാളിൽ പ്രതിനിധി സമ്മേളനം കിസാൻ സഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യും.