pr-reghu
പടിഞ്ഞാറെ കടുങ്ങല്ലൂർ മംഗളോദയം ലൈബ്രറി സംഘടിപ്പിച്ച രക്തസാക്ഷിത്വ ദിനാചരണം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.ആർ. രഘു ഉദ്ഘാടനം ചെയ്യുന്നു

ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂർ മംഗളോദയം ലൈബ്രറി സംഘടിപ്പിച്ച രക്തസാക്ഷിത്വദിനാചരണം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.ആർ. രഘു ഉദ്ഘാടനം ചെയ്തു. ഗാന്ധിപ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി പി.എസ്. രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കീർത്തി ദിവാകരൻ, ജ്യാേതി ഗോപകുമാർ, ഇന്ദിരകുന്നക്കാല, ഗീത സലിംകുമാർ എന്നിവർ പ്രസംഗിച്ചു.

'നാളത്തെ കേരളം ലഹരിമുക്ത നവകേരളം' ബോധവത്ക്കരണ പരിപാടിക്കായി എക്‌സൈസ് വകുപ്പ് തയ്യാറാക്കിയ വിമുക്തി ലഘുലേഖകൾ പി.ആർ. രഘുവിൻെറ നേതൃത്വത്തിൽ ലൈബ്രറി ഭാരവാഹികൾ ഭവനസന്ദർശനം നടത്തി വിതരണം ചെയ്തു. ഇന്ന് വൈകിട്ട് ആറിന് ലൈബ്രറി ഹാളിൽ ലഹരിവിരുദ്ധ ക്ലബ് രൂപീകരിക്കും. ലഹരിക്കെതിരെ ദീപം തെളിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞയുമെടുക്കും. പറവൂർ എക്‌സൈസ് സർക്കിൾ ഇൻസ്പക്ടർ ടി.എ. സജികുമാർ പങ്കെടുക്കും.