കൊച്ചി: മതത്തിന്റെ പേരിൽ രാജ്യം വെട്ടിമുറിക്കാനും ഭരണഘടനക്ക് ചരമക്കുറിയെഴുതാനും അനുവദിക്കില്ലെന്ന ഉറച്ച പ്രഖ്യാപനവുമായി ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ യു.ഡി.എഫ് മനുഷ്യഭൂപടം തീർത്തു. പരിപാടി മാറി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ പ്രവർത്തകർ ത്രിവർണ നിറത്തിലുള്ള തൊപ്പികളണിഞ്ഞ് ഭൂപടമായി അണിനിരന്നു. മഹാത്മാഗാന്ധിക്ക് വെടിയേറ്റ വൈകിട്ട് 5.17ന് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലി. ജില്ല യു.ഡി.എഫ് ചെയർമാൻ എം. ഒ.ജോൺ അദ്ധ്യക്ഷനായിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് പി.പി. തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭം ബി.ജെ.പി ഭരണത്തിൽ നിന്നും മോചനം ലഭിക്കാനുള്ള രണ്ടാം സ്വാതന്ത്ര്യ സമരമാണെന്ന് അദ്ദേഹം പറഞ്ഞു.. യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ എം.പി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
. സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരായ പ്രൊഫ.എം.ലീലാവതി, പ്രൊഫ.കെ.അരവിന്ദാക്ഷൻ, കെ.എൽ.മോഹന വർമ, അലിഗഡ് സർവകലാശാല മുൻ വി.സി ഡോ. അബ്ദുൽ അസീസ്, പ്രൊഫ.തോമസ് മാത്യു, ആർ.ഗോപാലകൃഷ്ണൻ തുടങ്ങിയവരും ആർ.എസ്.പി ദേശീയ സെക്രട്ടറി മനോജ് ഭട്ടാചാര്യ, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ അൻവർ സാദത്ത്, എൽദോസ് കുന്നപ്പള്ളിവി.കെ.ഇബ്രാഹിംകുഞ്ഞ്, ടി.ജെ.വിനോദ്, റോജി എം.ജോൺ എന്നിവരും സംസാരിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ മാത്യു കുഴൽനാടൻ, ബി.എ.അബ്ദുൽ മുത്തലിബ്, ജെയ്‌സൺ ജോസഫ്, ടി.എം. സക്കീർ ഹുസൈൻ, മുൻ കേന്ദ്രമന്ത്രിപ്രൊഫ.കെ.വി.തോമസ്, മുൻ മന്ത്രിമാരായ ഡൊമിനിക് പ്രസന്റേഷൻ, കെ.ബാബു, മുൻ എം.പി. കെ.പി.ധനപാലൻ, എം.എം.ഫ്രാൻസിസ്, വി.കെ. അബ്ദുൽ ഗഫൂർ, ഷിബു തെക്കുംപുറം, വിൻസൻറ് ജേക്കബ്, ടി.ആർ.ദേവൻ, പി. രാജേഷ്, വേണുഗോപാൽ തുടങ്ങിയവർ നേതൃത്വം നൽകി.