കൊച്ചി: ഒറ്റയ്ക്കായ സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുന്ന അസോസിയേഷൻ ഓഫ് സിംഗിൾ വിമൻസ് ഇൻ ആക്ഷൻ ആൻഡ് സെൽഫ് ഹെൽപ് (ആശ്വാസ്) ചാരിറ്റബിൾ സൊസൈറ്റിയുടെ 'സിംഗിൾ വിമൻസ് ഡേ' നാളെ (ഞായർ) നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൈ.എം.സി.എ സൗത്ത് ബ്രാഞ്ചിന്റെ ഇൻഡോർ സ്‌റ്റേഡിയത്തിൽ രാവിലെ 9.30ന് മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്യും. ക്ലാസുകൾ, ട്രെയിനിംഗുകൾ, മെഡിക്കൽ ക്യാമ്പ്, കൗൺസലിംഗ്, നിയമബോധവത്കരണം, കലാപരിപാടികൾ, ചികിത്സാസഹായ വിതരണം, ആശ്വാസിലെ അംഗങ്ങളുടെ കുട്ടികൾക്കുള്ള വിവിധ വിദ്യാഭ്യാസ സഹായവിതരണം എന്നിവ നടക്കും. വാർത്താസമ്മേളനത്തിൽ ആശ്വാസ് പ്രസിഡന്റ് കെ.ബി. സുജാത, സെക്രട്ടറി ലിജി എബ്രഹാം, ഗിരിജ കല്യാണസുന്ദരം, വി. മാനസേശ്വരി എന്നിവർ പങ്കെടുത്തു.