മരട്. സ്കൂൾ മേളകളിൽ പാർശ്വവൽക്കരിക്കപ്പെട്ട് പോകാറുള്ള ലോവർ പ്രൈമറി കുട്ടികൾക്കായി ഉപജില്ലാതലത്തിൽ സംഘടിപ്പിച്ച കായികമേളയിൽ തൃപ്പൂണിത്തുറ ഉപജില്ലയിലെ നാല്പത് വിദ്യാലയങ്ങളിൽ നിന്ന് എഴുന്നൂറോളം കുട്ടികൾ മാങ്കായിൽ സ്കൂൾ ഗ്രൗണ്ടിൽ നടന്നമേളയിൽ പങ്കെടുത്തു. വർണശബളമായ മാർച്ച് പാസ്റ്റിനു ശേഷംനഗരസഭാ മുൻ ചെയർപേഴ്സൺ ടി.എച്ച്. നദീറ മേള ഉദ്ഘാടനം ചെയതു. കൗൺസിലർ ബേബി പോൾ അദ്ധ്യക്ഷത വഹിച്ചു.
തൃപ്പൂണിത്തുറ എ.ഇ.ഒ.അജിത് പ്രസാദ് തമ്പി, മരട് സഹകരണബാങ്ക് പ്രസിഡന്റ് വി.ജയകുമാർ,എൻ.എകസ്.ആൻസലം, പി.ഡി.ശരത്ചന്ദ്രൻ,എ.എ.ഷഹീർ,എ.സി.സതി, കെ.ആർ.ഷാജി,കെ.ടി.ജയദേവൻ എന്നിവർ പ്രസംഗിച്ചു.