കൊച്ചി: അരയൻകാവ് കുലയറ്റിക്കര കീച്ചേരി 1394ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗം പണികഴിപ്പിച്ച ഗുരുദേവ പ്രതിഷ്ഠയുടെ 20ാം വാർഷികവും പുതിയതായി നിർമ്മിച്ച കല്യാണമണ്ഡപത്തിന്റെ ( ഗീതാഞ്ജലി ഓഡിറ്റോറിയം ) സമർപ്പണവും ഫെബ്രുവരി 5, 6 തീയതികളിൽ നടക്കും.

അഞ്ചിന് ( ബുധൻ )രാവിലെ 9.30 ന് ശാഖാ പ്രസിഡന്റ് പി.ഡി.മുരളീധരൻ പതാക ഉയർത്തും. വൈകിട്ട് 5 ന് പ്രാർത്ഥന, 6 ന് ഗുരുപൂജ, ദീപക്കാഴ്ച ,സമർപ്പണം വനിതാസംഘവും മൈക്രോഫൈനാൻസ് യൂണിറ്റുകളും. 7 ന് കലാപരിപാടികൾ,പ്രസാദ ഊട്ട്.

വ്യാഴാഴ്ച വൈകിട്ട് 5 ന് പ്രാർത്ഥന, 6 ന് ഗുരുപൂജ, ദീപക്കാഴ്ച 7 ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സ്വീകരണം. 7.15 ന് നടക്കുന്ന മഹാസമ്മേളനം ഉദ്‌ഘാടനവും ഓഡിറ്റോറിയം സമർപ്പണവും വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. തലയോലപ്പറമ്പ് എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് ഇ.ഡി.പ്രകാശൻ അദ്ധ്യക്ഷനാകും. പി.ഡി.മുരളീധരൻ സ്വാഗതം പറയും. ശാഖാസെക്രട്ടറി കെ.എൻ .വിശ്വംഭരൻ റിപ്പോർട്ട് അവതരിപ്പിക്കും.എസ്.എൻ.ഡി.പി യൂണിയൻ തലയോലപ്പറമ്പ് സെക്രട്ടറി എസ്.ഡി.സുരേഷ്‌ബാബു ആമുഖപ്രസംഗം നടത്തും.

ഓഡിറ്റോറിയം നിർമ്മാണത്തിന് നേതൃത്വം നൽകിയ എൻജിനിയർമാർ, സാങ്കേതിക വിദഗ്‌ദ്ധർ എന്നിവരെയും മുൻകാല പ്രസിഡന്റുമാരെയും സെക്രട്ടറിമാരെയും ചടങ്ങിൽ ആദരിക്കും.

ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ജലജ മോഹൻ, പഞ്ചായത്ത് മെമ്പർമാരായ എ.പി.സുഭാഷ്, ബിജു മരങ്ങോലിൽ, ബിജോയ് കുമാർ, വൈസ് പ്രസിഡന്റ് പി.കെ.മനോജ്‌കുമാർ, വനിതാസംഘം സെക്രട്ടറി സുലഭ സജീവ്, യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറി അച്ചുഗോപി, വനിതാസംഘം പ്രസിഡന്റ് അമ്പിളി ബിജു, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് സജേഷ്‌കുട്ടപ്പൻ എന്നിവർ ആശംസകൾ നേരും.