പിറവം: ഗജവീരൻമാർ ചേർന്ന് നടത്തിയ പുസ്തക പ്രകാശനം കൗതുകമായി. സാഹിത്യ കാരനും അദ്ധ്യാപകനുമായ ഹരീഷ് .ആർ.നമ്പൂതിരിപ്പാട് രചിച്ച ബാലകഥാസമാഹാരം ചിന്നുവിന്റെ പട്ടുകുപ്പായത്തിന്റെ പ്രകാശനം തോട്ടക്കാട്ട് കണ്ണൻ, തിരുമാറാടി കുന്നുമ്മേൽ പരശുരാമൻ എന്നീ ഗജവീരന്മാർ ചേർന്നായിരുന്നു പ്രകാശനം.ചെയ്തത്.
ബഹുവർണചിത്രങ്ങളോട് കൂടിയ പുസ്തകം എഴുത്തുകാരൻ തോട്ടക്കാട്ട് കണ്ണന്റെ തുമ്പിക്കൈയിൽ വച്ചു കൊടുത്തു. പാപ്പാന്റെ നിർദ്ദേശപ്രകാരം പുസ്തകം ഏറ്റുവാങ്ങി തൊട്ടടുത്തുനിന്ന പരശുരാമന് പുസ്തകം കെെമാറി. പുസ്തകം കൈനീട്ടി വാങ്ങിയ ആനയുടെ തുമ്പി കൈയിൽ നിന്നും സാഹിത്യക്കാരൻ ഹരി എൻ നമ്പൂതിരി അത് ഏറ്റുവാങ്ങി . പരമേശ്വരൻ നമ്പൂതിരി, നെവിൻ ജോർജ്, ഗോവിന്ദ് കല്ലേലി , രഞ്ജിത്ത് തൊടുപുഴ തുടങ്ങിയവർ പുസ്തക പ്രകാശ ചടങ്ങിന് നേതൃത്വം നൽകി. ബാലസാഹിത്യകാരനും രാമമംഗലം ഹൈസ്കൂൾ അദ്ധ്യാപകനുമായ ഹരീഷ് .ആർ .നമ്പൂതിരിപ്പാടിന്റെ മുപ്പത്തിയാറാമത്തെ പുസ്തകമാണ്. തൃശൂർ എച്ച് ആൻഡ് സി പബ്ലിഷേഴ്സാണ് പ്രസാധകർ.