.അങ്കമാലി: സംസ്ഥാന സർക്കാരിന്റെ ആർദ്രം മിഷൻ വഴി അനുവദിച്ച കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും.രാവിലെ 11ന് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും.ഒ.പി. ബ്ലോക്ക് ഉദ്ഘാടനം വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി.ജോസഫൈൻ നിർവഹിക്കും.
റോജി.എം.ജോൺ, എം.എൽ.എ അദ്ധ്യക്ഷഷത വഹിക്കും. മുൻ മന്ത്രി ജോസ് തെറ്റയിൽ മുഖ്യപ്രഭാഷണം നടത്തും, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ.വർഗീസ്, വൈസ് പ്രസിഡന്റ് സിൽവി ബൈജു എന്നിവർ സംസാരിക്കും.