vya-pari
തുറവൂർ ആരോഗ്യ കേന്ദ്രത്തിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി നൽകുന്ന ടെലിവിഷൻ പ്രസിഡന്റ് ടി.പി.ഏല്യാസ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസിന് കൈമാറുന്നു

അങ്കമാലി: തുറവൂർ ആരോഗ്യകേന്ദ്രത്തിന്റ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപനസമിതി തുറവൂർ യൂണിറ്റ് ആരോഗ്യകേന്ദ്രത്തിനായി ടെലിവിഷൻ നൽകി. സംഘടന പ്രസിഡന്റ് ടി.പി.ഏല്യാസ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസിന് കൈമാറി. അസോസിയേഷൻ നേതാക്കളായ പി.കെ.അശോകൻ, ജോണി വടക്കുംചേരി, നമീഷ് മന്ത്ര, സ്റ്റെഫിൻ ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു.