അങ്കമാലി: നഗരസഭയും താലൂക്ക് ആശുപത്രിയും സംയുക്തമായി കുഷ്ഠരോഗ നിർമ്മാജനത്തിന്റെ ഭാഗമായി സ്പർശ് 2020 നഗരസഭാ തല ഉദ്ഘാടനം നടത്തി. ആരോഗകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ പുഷ്പാമോഹനൻ ഉദ്ഘാടനം ചെയ്തു. ടി.വൈ. ഏല്യാസ് അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.ബി. ബിന്ദു, ഡോ. ശ്രീലത, പി.ജി, രേഖ ശ്രീജേഷ്, ബിനു അയ്യമ്പിള്ളി, അജിത് വി.ജെ ,എൻ. ജലജകുമാരി എന്നിവർ പ്രസംഗിച്ചു.