അങ്കമാലി: മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറിയുടെ കീഴിൽ പ്രവർത്തിക്കുന്ന നൃത്ത വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ അരങ്ങേറ്റം നടന്നു. 5 മുതൽ 65 വയസുവരെയുള്ള വിദ്യാർത്ഥികളാണ് അരങ്ങേറിയത്. നർത്തകി ആർ.എൽ .വി .അമ്പിളി ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സജീവ് അരീക്കൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ.വിജയൻ, സന്തോഷ് പുതുവാശേരി, ജോളി .പി ജോസ്, പി.കെ. കുട്ടപ്പൻ, എസ്. രാജീവ് എന്നിവർ പ്രസംഗിച്ചു.