പറവൂർ : കെ.പി.സി.സി വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ.പി. ധനപാലന് പറവൂർ നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.ജെ. രാജു അദ്ധ്യക്ഷത വഹിച്ചു. പി.ആർ. സൈജൻ, കെ.എ. അഗസ്റ്റിൻ, റോഷൻ ചാക്കപ്പൻ, പി.എൻ. സെയ്ത്, സുഗതൻ മാല്യങ്കര, ഹരിദാസ്, ബഷീർ തുടങ്ങിയവർ സംസാരിച്ചു.