പറവൂർ : വരാപ്പുഴ പഞ്ചായത്തിലെ തുണ്ടത്തുംകടവ് –എടമ്പാടം പാലത്തിന്റെ നവീകരണത്തിന് 25 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച് ടെൻഡർ നടപടികൾ സ്വീകരിച്ചതായി വി.ഡി. സതീശൻ എം.എൽ.എ അറിയിച്ചു. 20 വർഷം മുമ്പ് നിർമ്മിച്ച പാലത്തിന്റെ അടിഭാഗത്തിന് ബലക്കുറവുണ്ട്. പാലത്തിന്റെ ബീമുകളും സ്ളാബുകളും ബലപ്പെടുത്തി കൈവരികൾ പെയിന്റിംഗ് ചെയ്ത് നവീകരിക്കാനാണ് പദ്ധതി.