പെരുമ്പാവൂർ: കൂവപ്പടി ഗണപതി വിലാസം ഹൈസ്‌ക്കൂളിന്റെ 82-ാം വാർഷികാഘോഷങ്ങൾ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി കെ ജെയ്‌സൻ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ ജെ.രാമനാഥൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ കൃഷ്ണകുമാർ, മാനേജിംഗ് കമ്മിറ്റി അംഗം എൻ നടരാജൻ,സ്‌കൂൾ അദ്ധ്യാപകൻ ബിജു പോൾ, പി ടി എ ഭാരവാഹികളായ എം.കെ ദിലീപ്, ബിന്ദു ബിജു, കെ.എം പൗലോസ്, സ്‌കൂൾ ലീഡർ പാർവതി രാജൻ, സ്റ്റാഫ് സെക്രട്ടറി ജി സ്മിത, സി.സുമ എന്നിവർ പ്രസംഗിച്ചു. മുപ്പത്തിയൊന്ന് വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന അദ്ധ്യാപകൻ എ സി ജോസിന് ചടങ്ങിൽ യാത്രയയപ്പ് നൽകി. കലാകായിക രംഗത്ത് മികച്ച വിജയങ്ങൾ നേടിയ വിദ്യാർത്ഥികളെയും, ഗണിത ശാസ്ത്ര മേളയിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചവരെയും ചടങ്ങിൽ അനുമോദിച്ചു.