sn-club-koduvazhaga-
കൊടുവഴങ്ങ ശ്രീനാരായണ ക്ളബ് ആൻഡ് ലൈബ്രറിയിൽ നടന്ന ലഹരിവിരുദ്ധ പ്രതിജ്ഞ

പറവൂർ : നാളത്തെ കേരളം ലഹരിമുക്ത നവകേരളം എന്ന സന്ദേശം ഉയ‌ർത്തി സംസ്ഥാന ലഹരി വർജനമിഷൻ വിമുക്തിയുടെ ആഭിമുഖ്യത്തിൽ 90 ദിവസത്തെ ബോധവത്കരണ പരിപാടി കൊടുവഴങ്ങ ശ്രീനാരായണ ക്ളബ് ആൻഡ് ലൈബ്രറിയിൽ സംഘടിപ്പിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞയും ഒപ്പുശേഖരണവും നടന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി വി.ജി. ജോഷി അദ്ധ്യക്ഷത വഹിച്ചു. ആലങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എൻ. ഉണ്ണി, ജോസ് ഗോപുരത്തിങ്കൽ, സി.പി. പ്രദീപ്, ടി.വി. ഷൈവിൻ, എം.കെ. ശശി തുടങ്ങിയവർ സംസാരിച്ചു. എക്സൈസ് ഉദ്യോഗസ്ഥരായ കെ.വി. ബേബി, രാജു ജോസ് എന്നിവർ ക്ളാസെടുത്തു.