കൊച്ചി : വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ സാഹിത്യ ആസ്വാദന കൂട്ടായ്മയിൽ 2020 ആശങ്കകളും പ്രതീക്ഷകളും എന്ന വിഷയത്തിൽ ചർച്ച നടത്തി. അഡ്വ. എം. ധനൂജ വിഷയം അവതരിപ്പിച്ചു. ലൈബ്രറി അംഗം രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. വി.ഐ. സലിം, എം.ഒ. ചുമ്മാർ, ടി.പി. സാജു, കൃഷ്ണൻ, സലിലാൽ, അമൃത സൗരത്ത് തുടങ്ങിയവർ സംസാരിച്ചു.