പറവൂർ : പറവൂത്തറ കുമാരമംഗലം ആശാൻ സ്മാകര വായനശാലയുടെ ആഭിമുഖ്യത്തിൽ ഗാന്ധിസ്മൃതിയും നാളെത്തെ കേരള ലഹരിമുക്ത കേരളം ബോധവത്കരണ ക്ളാസും നടത്തി. ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ഐ. നിഷാദ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എം. ദിനേഷ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സി.വി. അജിത്കുമാർ മുഖ്യപ്രഭാഷണം നടത്തി. എക്സൈസ് പ്രിവന്റീവ് ഓഫീസർ വി.യു. ഋഷികേശൻ ക്ളാസെടുത്തു. കെ.വി. ജിനൻ, എച്ച്. ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.