കൊച്ചി കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം അർക്കദിയാക്കോൻ തീർത്ഥാടന കേന്ദ്രത്തിലെ മൂന്ന് നോമ്പ് തിരുന്നാൾ നാളെ (ഞായർ) കൊടിയേറും. 4ന് സമാപിക്കും. പ്രസിദ്ധമായ കപ്പൽ പ്രദക്ഷിണം, തീവെട്ടികൾ വെളിച്ചം വിതറുന്ന രാത്ര പ്രദക്ഷിണം എന്നിവ ഇവിടത്തെ തിരുന്നാളിന്റെ പ്രത്യേകതകളാണ്.
തിങ്കളാഴ്ച രാവിലെ 8.30 ന് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പരസ്യ വണക്കത്തിന് പ്രതിഷ്ഠിക്കും. വെെകീട്ട് 5 ന് പാലാ രൂപത സഹായ മെത്രാൻ ജേക്കബ് മുരിക്കൻ വിശുദ്ധ കുർബാനയർപ്പിക്കും. ചൊവ്വാഴ്ച രാവിലെ 8 ന് മൂവാറ്റുപുഴ രൂപത മെത്രാൻ യൂഹനാൻ തിയഡോഷ്യസും താമരശേരി രൂപത മെത്രാൻ റെമീജിയോസ് ഇഞ്ചനാനിയും കുർബാനയർപ്പിക്കും. ഉച്ചയ്ക്ക് 1 ന് പ്രസിദ്ധമായ കപ്പൽ പ്രദക്ഷിണം. കടപ്പൂർ നിവാസികൾ കപ്പലും, കാളികാവ് കരക്കാർ തിരുസ്വരൂപങ്ങളും മുട്ടുച്ചിറയിലെ കണിവേലിൽ കുടുംബക്കാരും ഇടവകയിലെ 81 കുടുംബ കൂട്ടായ്മകളിൽ നിന്നുള്ള പ്രതിനിധികളും ചേർന്ന് മുത്തുക്കുടകളും സംവഹിക്കും. ഫെബ്രുവരി 5 ന് വെെകീട്ട് 4.30 ന് പാലാ രൂപതാദ്ധ്യക്ഷൻ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി കുർബാനയർപ്പിക്കും.
8, 9 തീയതികളിൽ സീറോ മലബാർ സഭാത്തലവൻ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി ഇടവക ദേവാലയം സന്ദർശിക്കും. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സർക്കാർ തലത്തിലും .