കിഴക്കമ്പലം: സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ സഹകരണത്തോടെ മോറക്കാല കെ.എ ജോർജ്ജ് മെമ്മോറിയൽ ലൈബ്രറിയിൽ ലഹരിവിരുദ്ധ ക്ലബ് രൂപീകരിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി. കുന്നത്തുനാട് എസ്.ഐ ടി. കെ.മനോജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.കെ. വർഗീസ് അദ്ധ്യക്ഷനായി. സർവോദയ മണ്ഡലം ജനറൽ സെക്രട്ടറി ടി.എം വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പി.ജി. സജീവൻ, ലൈബ്രറി സെക്രട്ടറി സാബുവർഗീസ്; ലഹരിവിരുദ്ധ ക്ലബ് കൺവീനർ കെ.ഇ അലിയാർ എന്നിവർ പ്രസംഗിച്ചു.