കോലഞ്ചേരി: കുടകുത്തിയിൽ അനധികൃത മണ്ണെടുപ്പ് വ്യാപകം. രാത്രിയിലാണ് മണ്ണെടുത്ത് മാറ്റുന്നത്. തിരുവാണിയൂർ പൂതൃക്ക പഞ്ചായത്തുകളുടെ അതിർത്തിയായ ഇവിടെ ആഴ്ച്ചകൾക്ക് മുമ്പ് മല നിരപ്പാക്കുന്നു എന്ന വ്യാജേന മണ്ണ് ഇളക്കിയിട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായാണ് രാത്രിയുടെ മറവിൽ ഇവ ടോറസ് ലോറികളിൽ കടത്തികൊണ്ട് പോയത്. നാട്ടുകാർ വില്ലേജ് അധികാരികൾക്ക് പരാതി നൽകിയതിനെ തുടർന്ന് വില്ലേജ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. അടിയന്തിരമായി റിപ്പോർട്ട് ജിയോളജി വകുപ്പിന് കൈമാറുമെന്ന് വില്ലേജ് ഓഫീസർ പറഞ്ഞു .രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമാണ് ഇവിടം.