കിഴക്കമ്പലം: വികസന മുരടിപ്പിനെതിരെ കുന്നത്തുനാട് പഞ്ചായത്തിലേയ്ക്ക് സി.പി.എം പ്രതിഷേധ മാർച്ചും ധർണയും 4 ന് (ചൊവ്വ) നടക്കും. ഇതിന് മുന്നോടിയായി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കെ.കെ ഏലിയാസ് നയിക്കുന്ന കാൽ നട പ്രചരണ ജാഥ തുടങ്ങി. സി.പി.എം ജില്ലാ കമ്മിറ്റിയംഗം സി.ബി.ദേവദർശനൻ ഉദ്ഘാടനം ചെയ്തു.