പറവൂർ : മന്നം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മകര തൈപ്പൂയ മഹോത്സവം ഭഗവത സപ്താഹയജ്ഞത്തോടെ തുടങ്ങി. ആചാര്യവരണത്തിനു ശേഷം പുരുഷോത്തമൻ എമ്പ്രാതിരി ദീപംതെളിച്ചു. ഇന്ന് വൈകിട്ട് ആറിന് തൈപ്പൂയ ആഘോഷങ്ങളുടെ ഉദ്ഘാടനം തന്ത്രി വേഴപ്പറമ്പ് ദാമോദരൻ നമ്പൂതിരി നിർവഹിക്കും. ഉപദേശകസമിതി പ്രസിഡന്റ് പി. രാഘവമേനോൻ അദ്ധ്യക്ഷത വഹിക്കും. സന്ധ്യാദേവി, പറവൂർ തമ്പുരാൻ പ്രതീഷ്വർമ്മ, കെ.ബി. ഗിരീഷ്‌കുമാർ, കെ.ബി. രാജൻ തുടങ്ങിയവർ സംസാരിക്കും. ഏഴിന് നൃത്തസന്ധ്യ. നാളെ (ഞായർ) വൈകിട്ട് ആറരയ്ക്ക് കലാപരിപാടികൾ, 3ന് ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് ഏഴരയ്ക്ക് സംഗീതസന്ധ്യ. 4ന് വൈകിട്ട് ആറരയ്ക്ക് ഭജനസന്ധ്യ, രാത്രി എട്ടിന് വിൽപ്പാട്ട്, 5ന് വൈകിട്ട് ആറരയ്ക്ക് സംഗീതാർച്ചന, 6ന് രാവിലെ ഒമ്പതിന് കലശം വഴിപാട്, ആറരയ്ക്ക് സംഗീതസന്ധ്യ. 7ന് രാവിലെ പതിനൊന്നിന് യജ്ഞസമർപ്പണം, രാത്രി എട്ടിന് ഭക്തിഗാനമേള.
തൈപ്പൂയ മഹോത്സവദിനമായ 8ന് പുലർച്ചെ അഞ്ചുമുതൽ അഭിഷേകം, ഏഴുമുതൽ കാവടിയാട്ടം, വൈകിട്ട് മൂന്നിന് ഓട്ടൻതുള്ളൽ, ആറിന് ഗാനമേള, ആറരയ്ക്ക് ഭസ്മക്കാവടിയാട്ടം, രാത്രി പത്തിന് വിളക്കിനെഴുന്നള്ളിപ്പോടെ സമാപിക്കും.