joseph-police-puthavalikk

പറവൂർ : സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ കുറുമ്പത്തുരുത്ത് കല്ലുവീട്ടിൽ ജോസഫ് (54) അറസ്റ്റിൽ. കോട്ടുവള്ളിയിലെ തോമസ് എന്നയാളുടെ വീട്ടിൽ നിന്ന് എട്ടുപവൻ മോഷ്ടിച്ച കേസിലാണ് പിടിയിലായത്. വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയ തക്കം നോക്കിയായിരുന്നു മോഷണം. മോഷണമുതൽ ജോസഫിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തു. ഞാറയ്ക്കൽ, മുനമ്പം എന്നീ സ്റ്റേഷനുകളിലായി പന്ത്രണ്ട് കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.