sibi-joseph
തണ്ടേക്കാട്മാ ജമാഅത്ത് എച്ച്.എസ്.എസിന്റെ നേതൃത്വത്തിൽ നടത്തിയ നെൽകൃഷിയുടെ ജില്ലാതല കൊയ്ത്തുത്സവം ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസർ സി.ബി ജോസ്ഫ് പേരയിൽ ഉദ്ഘാടനം ചെയ്യുന്നു.നൂർജഹാൻ സക്കീർ ,രജിത അടിയോടി, സ്വാതി റെജി കുമാർ, ജോജി ജേക്കബ്, പി.എ മുഖ്താർ, കെ.എ.നൗഷാദ്, എം കെ ഷംസുദ്ദീൻ സമീപം

പെരുമ്പാവൂർ: ഒരു നാടിന്റെ കാർഷിക നന്മ വീണ്ടുടെക്കാൻ കർഷകരും വിദ്യാർത്ഥികളും ഒത്തൊരുമിച്ചപ്പോൾ തണ്ടേക്കാട് ഉള്ളാങ്കേലി പാടശേഖരത്ത് കതിരിട്ടത് നൂറുമേനി. തണ്ടേക്കാട് ജമാഅത്ത് എച്ച് എസ്.എസിന്റെയും അദ്ധ്യാപകനായ കെ.എ.നൗഷാദ്, കർഷകനായ സജീവൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് 8 ഏക്കർ വരുന്ന പാടശേഖരത്ത് വിത്തിറക്കിയത്.സർക്കാറിന്റെ നെൽകൃഷി പ്രോത്സാഹന പദ്ധതിയായ പാഠം ഒന്ന് പാടത്തേക്ക് പദ്ധതി പ്രകാരമായിരുന്നു നെൽകൃഷി ആരംഭിച്ചത്. നാടിന്റെ ഉത്സവമായി കൊണ്ടാടിയ ജില്ലാതല കൊയ്ത്തുൽസവം ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസർ സിബി ജോസഫ് പേരയിൽ ഉദ്ഘാടനം ചെയ്തു.സ്‌ക്കൂൾ മാനേജർ പി.എ.മുഖ്താർ അധ്യക്ഷത വഹിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൂർജഹാൻസക്കീർ ,പഞ്ചായത്ത് പ്രസിഡന്റ് സ്വാതി റെജി കുമാർ ,ത്രിതല പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ജോജി ജേക്കബ്, എൽദോ മോസസ്, തണ്ടേക്കാട് മുസ്ലീം ജമാഅത്ത് സെക്രട്ടറി എം.കെ.ഷംസുദ്ദീൻ, കൃഷി ഓഫിസർ രജിത അടിയോടി, പ്രിൻസിപ്പൽ കെ.എച്ച് നിസാമോൾ, ഹെഡ്മാസ്റ്റർ വി.പി.അബൂബക്കർ ,പി ടി എ പ്രസിഡന്റ് നിസാർ മുഹമ്മദ്, ഷാജിത നൗഷാദ്, നജീന അബ്ബാസ്, റ്റി.എം.ഷാഹുൽ ഹമീദ്, സലീം എലവുംകുടി എന്നിവർ പ്രസംഗിച്ചു. തണ്ടേക്കാട് പൂവത്തിങ്കൽ വീട്ടിൽ പി.കെ അലിയാറിന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള 8 ഏക്കർ സ്ഥലം ഇവർക്ക് കൃഷി ചെയ്യാൻ സൗജന്യമായി വിട്ടു നൽകുകയായിരുന്നു.