വൈപ്പിൻ : കുട്ടികളുടെ തനതായ കണ്ടുപിടിത്തങ്ങളും സർഗാവിഷ്‌കാരങ്ങളും ഉൾപ്പെടുത്തി നടത്തിയ ശാസ്‌ത്രോത്സവം പ്രദർശനം വേറിട്ടക്കാഴ്ചയായി. വൈപ്പിൻ ബി.ആർ.സി ശാസ്ത്രകൗതുകം എന്ന പേരിൽ കുഴുപ്പിള്ളി സെന്റ് ഗ്രിഗറീസ് യു.പി സ്‌കൂളിൽ നടത്തിയ ശാസ്‌ത്രോത്സവം കുഴുപ്പിളളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത സജീവ് ഉദ്ഘാടനം ചെയ്തു.പി.ടി.എ വൈസ് പ്രസിഡന്റ് അനിൽകുമാർ അദ്ധ്യക്ഷതവഹിച്ചു. സ്‌കൂൾ മാനേജർ ഫാ പോൾ കവലക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. മെമ്പർ സിന്ധുബാബു, ബി.ആർ.സി പ്രതിനിധികളായ മണി,ഷൈലജ ,പ്രധാനാദ്ധ്യാപിക ഇൻചാർജ് കെ.ജെ മീന, കണ്ണദാസ് തടിക്കൽ,പ്രോഗ്രാം കോ-ഓർഡിനേറ്റർ ആൽഫി തോമസ് എന്നിവർ പ്രസംഗിച്ചു.